തിരുവല്ല: അളവ് തൂക്ക ഉപകരണങ്ങൾ, ഓട്ടോ ഫെയർ മീറ്ററുകൾ എന്നിവയുടെ ജനുവരി മുതൽ ജൂൺ വരെ നടക്കേണ്ടിയിരുന്ന പുനഃപരിശോധനയും മുദ്രവയ്പ്പും നവംബർ മാസത്തിൽ പൂർത്തിയാക്കണം. ബന്ധപ്പെട്ട വ്യാപാരികളും ഓട്ടോറിക്ഷാ ഉടമകളും പുനഃപരിശോധന നടത്തുന്നതിനുള്ള തീയതികൾ അറിയാൻ 0469 2636525, 8281698032 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അറിയിച്ചു.