07-stapanadistitha-vege
സ്ഥാപനാധിഷ്ഠിത പച്ചക്കറി കൃഷി

ഞക്കുകാവ് : ഞക്കുകാവ് സെന്റ് മേരിസ് കാരുണ്യ ഭവനിൽ പ്രമാടം ഗ്രാമപഞ്ചായത്ത് സ്ഥാപനാധിഷ്ഠിത പച്ചക്കറി കൃഷി ആരംഭിച്ചു . പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ലിസി ജയിംസ് , ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷ ആനന്ദവല്ലിയമ്മ, വാർഡ് മെമ്പർ കെ.ആർ പ്രഭ ,കൃഷിഓഫീസർ ആൻസി എം സലിം , റവ.ഫാ: ജോജി മാത്യു തോമസ് തു ടങ്ങിയവർ പങ്കെടുത്തു.