covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 183 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 161 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 48 പേരുണ്ട്.

ജില്ലയിൽ ഇതുവരെ 16216 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 12768 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ഇന്നലെ 196 പേർ രോഗമുക്തരായി.

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ നാലു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. കൂടാതെ ഒരാളുടെ മരണം മറ്റ് രോഗത്തിന്റെ സങ്കീർണതകൾ മൂലമുണ്ടായി.
1) ചിറ്റാർ സ്വദേശിനി (84) മൂന്നിന് വീട്ടിൽവച്ച് മരണമടഞ്ഞു. തുടർന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.
2) നവംബർ അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച കുറ്റപ്പുഴ സ്വദേശി (74) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞു.
3) ഒക്ടോബർ 16ന് രോഗബാധ സ്ഥിരീകരിച്ച പഴകുളം സ്വദേശിനി (76) ന അഞ്ചിന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരിച്ചു.
4) ഒക്ടോബർ 21ന് രോഗബാധ സ്ഥിരീകരിച്ച പെരിങ്ങനാട് സ്വദേശി (78) തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണമടഞ്ഞു.
നവംബർ മൂന്നിന് കൊവിഡ് മരണത്തിന്റെ കണക്കിൽ ഉൾപ്പെടുത്തിയ തിരുവല്ല സ്വദേശിയുടെ (73) മരണകാരണം കൊവിഡ് മൂലമല്ലായെന്ന് വിദഗ്ധ പരിശോധനയിൽ വ്യക്തമായി.

ജില്ലയിൽ ഇതുവരെ 98 പേർ മരിച്ചു. കൂടാതെ കൊവിഡ് ബാധിതരായ ഏഴു പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.

കണ്ടെയ്ൻമെന്റ് സോണുകൾ
പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ വാർഡ് എട്ട്, നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ് (ഉന്നത്താന്നി കോളനി), തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് എന്നീ പ്രദേശങ്ങളിൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.

നിയന്ത്രണം നീക്കി
ചിറ്റാർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് (കരിക്കയം വെയിറ്റിംഗ് ഷെഡിന്റെ എതിർവശം കൊല്ലംപടി മുതൽ ചതുരക്കള്ളിപ്പാറ താഴെവശം വരെ), കുളനട ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് (ആലുനിൽക്കുന്നമണ്ണ് ജംഗ്ഷൻ, ഷാരോൺ പടി റോഡ്, വാലുകുറ്റി കോളനി, ആലവട്ടക്കുറ്റി കോളനി ), വാർഡ് 16 (കക്കട ജംഗ്ഷൻ, കക്കട മുതൽ വടശേരിക്കടവ് റോഡ് വരെയും ആലുനിൽക്കുന്ന മണ്ണിൽ ജംഗ്ഷൻ മുതൽ വയറപ്പുഴ റോഡ് വരെയും) കോയിപ്പുറം ഗ്രാമപഞ്ചായത്തിലെ വാർഡ് 11 (ചെള്ളയത്ത് മുക്ക്, തുകലുംകര ചിറയിൽ, കുറ്റിയിൽ ഭാഗം), വാർഡ് 14 (നെല്ലിക്കൽ പോസ്റ്റ് ഓഫീസിന് സമീപം മാധവി ഗാർഡൻ ഭാഗം) എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.