പത്തനംതിട്ട: അധികാര വികേന്ദ്രീകരണത്തിൽ സാംബവ സമുദായത്തോട് നീതി പുലർത്തണമെന്ന് വനിതാ സമാജം ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ 50 ശതമാനം സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പട്ടികജാതി വനിതകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള മണ്ഡലങ്ങളിൽ അല്ലാതെ തങ്ങളെ പരിഗണിക്കാറില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. സാംബവ വനിതകൾക്ക് അർഹതയുടെ അടിസ്ഥാനത്തിൽ പൊതുമണ്ഡലങ്ങളിലടക്കം സീറ്റുകൾ നൽകണം. അല്ലെങ്കിൽ സ്വന്തം സ്ഥാനാർഥികളെ മത്സരിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് സരളാ ശശി,വൈസ് പ്രസിഡന്റ് ഭാരതി വിശ്വനാഥ്,സാംബവമഹാസഭ ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്ര പ്രസാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.