പത്തനംതിട്ട : ഹ്യൂമൻ റൈറ്റ്‌സ് പ്രമോഷൻ മിഷന്റെ 'ജീവൻ മിഷൻ' പദ്ധതിയുടെ ഉദ്ഘാടനം മിഷൻ ജില്ലാ പ്രസിഡന്റ് സാമുവേൽ പ്രക്കാനം നിർവഹിച്ചു. യോഗത്തിൽ ഇലന്തൂർ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മിനി ജോൺ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സുമ മനോജ്,ജിജി ജോർജ്ജ്,എൻ.ആർ.ഐ.അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോ പി.വറുഗീസ്,ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ കോ-ഓർഡിനേറ്റർ സിനു ഏബ്രഹാം, ജില്ലാ ഭാരവാ ഹികളായ ജോസ് ഏബ്രഹാം,കെ.എസ്.ശ്രീലാൽ, പി.എസ്.രവീന്ദ്രനാഥൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.സന്നദ്ധ സംഘടനകളുടെ സഹകരണത്തോടു കൂടി ജില്ലയിലെ നിർദ്ധനരായ രോഗികൾക്ക് സൗജന്യ ഡയാലിസിസും ചികിത്സാ സൗകര്യങ്ങളും ഏർപ്പെടുത്തി കൊടുക്കുന്ന പ്രവർത്തനങ്ങൾക്കാ ണ് ജീവൻ മിഷനിലൂടെ എച്ച്.ആർ.പി.എം നേതൃത്വം നൽകുന്നത്.