07-chittar-ardram-mission
ചിറ്റാർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ ഓൺലൈനിൽ നിർവ്വഹിക്കുന്നു .

ചിറ്റാർ : ഉന്നത നിലവാരത്തിൽ പ്രവർത്തന സജ്ജമായ ചിറ്റാർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ഓൺലൈനിൽ നിർവഹിച്ചു. രോഗീ സൗഹൃദ പൊതു ആരോഗ്യകേന്ദ്രങ്ങൾ വാർത്തെടുക്കുന്നത് ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷനിലൂടെ ചിറ്റാർ സാമൂഹികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറുവരെ ഒ.പി സൗകര്യം ലഭ്യമായിരിക്കും. ഞായറാഴ്ച പകൽ 1.30വരെ ഒ.പി സൗകര്യം ലഭിക്കും.പുതിയ ക്ലിനിക്കൽ ലബോറട്ടറിയും ഒ.പി വിഭാഗവും കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തന സജ്ജമായി. ചിറ്റാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഓമന ശ്രീധരൻ,പഞ്ചയാത്ത് വൈസ് പ്രസിഡന്റ് രാജു വട്ടമല,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഓമന പ്രഭ,പഞ്ചായത്തംഗം മറിയാമ്മ വർഗീസ് ,കെ.ജി മുരളീശൻ ,കെ.ജി ഗോപാലനാചാരി ,മെഡിക്കൽ ഓഫീസർ ഡോ.എം.എസ് സുജ എന്നിവർ പ്രസംഗിച്ചു.