ചെങ്ങന്നൂർ : രക്തം ആവശ്യമായി വരുന്നവർക്ക് രക്തദാനം ചെയ്യാൻ തയാറുള്ളവരെ കണ്ടെത്തി നഗരസഭ മുഖേന വിവരം നൽകുന്ന പദ്ധതിയായ പാത്ത് ഓഫ് ബ്ലഡിന് തുടക്കമായി. വാട്ട്‌സ്ആപ്പിൽ പാത്ത് ഓഫ് ബ്ലഡ് എന്ന ഗ്രൂപ്പിൽ രക്തദാനം ചെയ്യാൻ തയാറുള്ളവർ സന്നദ്ധത അറിയിച്ചാൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അവരുടെ വിവരങ്ങൾ ശേഖരിച്ച് ലിസ്റ്റ് തയാറാക്കും. ഓഫീസുമായി നേരിട്ടോ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയോ ബന്ധപ്പെട്ടാൽ ആവശ്യക്കാർക്ക് വേണ്ട രക്ത ഗ്രൂപ്പിൽപ്പെട്ടവരുടെ ലിസ്റ്റ് കൈമാറും. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ വത്സമ്മ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.വി.അജയൻ, എസ്.സുധാമണി, ശോഭാ വർഗീസ്, സുജാ ജോൺ, പി.കെ.അനിൽകുമാർ, ജി.ഷെറി, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.വി.ഐവി എന്നിവർ പ്രസംഗിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.വി.ഐവിയുമായി ബന്ധപ്പെടണം. ഫോൺ : 9037783401.