ചെങ്ങന്നൂർ: നഗരസഭാ ഓഫീസിലും സ്വകാര്യ ബസ് സ്റ്റാന്റ് പരിസരത്തും നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. ശബരിമല ഫണ്ടിൽനിന്നും 3.20 ലക്ഷം രൂപ വിനിയോഗിച്ച് സ്വകാര്യ ബസ് സ്റ്റാന്റിന്റെ അകത്തും പുറത്തുമായി എട്ട് നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. നഗരസഭയുടെ ക്രിസ്ത്യൻ കോളേജിലെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിച്ചതിനാൽ അവിടേയ്ക്ക് ഒമാൻ ലയൺസ് ക്ലബ് സ്‌പോൺസർ ചെയ്ത 11 നിരീക്ഷണ കാമറകൾ നഗരസഭ ഓഫീസിനുള്ളിൽ സ്ഥാപിക്കും. ഒരാഴ്ചക്കുള്ളിൽ കാമറകൾ പൂർണമായും സ്ഥാപിക്കാൻ കഴിയുമെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ പറഞ്ഞു.