07-cgnr-photo-kudilil
സ്വാതന്ത്ര്യ സമര സേനാനി കുടിലിൽ ജോർജ്ജിന് സ്മാരകം നിർമ്മിക്കുന്നതിനായി കെഎസ്ആർടിസി മതിൽക്കെട്ടിനകത്തെ സ്ഥലം നഗരസഭാ ചെയർമാൻ കെ.ഷിബുരാജന്റെ നേതൃത്വത്തിൽ അളന്നു തിട്ടപ്പെടുത്തുന്നു. ഡിറ്റിഒ കെ.അജി, താലൂക്ക് സർവ്വേയർ ജി.സാവിത്രി എന്നിവർ സമീപം.

ചെങ്ങന്നൂർ: നഗരസഭയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സേനാനി കുടിലിൽ ജോർജ്ജിന് സ്മാരകം നിർമ്മിക്കുന്നതിനായി സ്ഥലം അളന്നു തിട്ടപ്പെടുത്തിയതായി നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ റവന്യൂ സർവേ വിഭാഗം ഉദ്യോഗസ്ഥർ കെ.എസ്.ആർ.ടി.സി മതിൽക്കെട്ടിനകത്തെ സ്മാരകത്തിനായി മാറ്റിയിട്ടിരുന്ന ഒരു സെന്റ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി. സമചതുരാകൃതിയിലുള്ള സ്ഥലത്തെ മാലിന്യങ്ങളും മണ്ണും നീക്കം ചെയ്തു തുടങ്ങി. നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ, ഡി.ടി.ഒ കെ.അജി, താലൂക്ക് സർവേയർ ജി.സാവിത്രി എന്നിവർ സ്ഥലത്തെത്തിയാണ് സ്ഥലം അളന്ന് അതിരുകൾ അടയാളപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി എം.ഡിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ മതിൽ പൊളിച്ചുമാറ്റിയിരുന്നു.