തണ്ണിത്തോട്: മ്ലാവിനെ പ്രതിരോധിക്കാൻ റബറിന് രക്ഷാകവചമൊരുക്കുകയാണ് പ്ലന്റെഷന് കോർപറേഷന്റെ തണ്ണിത്തോട് എസ്റ്റേറ്റ് മാനേജ്മെന്റ്. വന്യമൃഗങ്ങൾ തോട്ടത്തിലെത്തി റബർമരങ്ങളുടെ പട്ട കുത്തിനശിപ്പിക്കുന്നത് ഇവിടെ പതിവാണ്. മൃഗങ്ങളെ തുരത്താൻ സോളാർ വേലികൾ സ്ഥാപിച്ചിട്ടുണ്ടങ്കിലും ഫലപ്രദമാകാതെ വന്നതോടെയാണ് കവചം ഒരുക്കിയത്. തൃശൂരിൽ നിന്ന് എത്തിച്ച എച്ച്.ഡി.പി.ഇ വുളൻ ഫാബ്രിക് കൊണ്ടാണ് റബർ തൈകളുടെ പുറംതൊലി മറച്ചുകെട്ടി സംരക്ഷണമൊരുക്കുന്നത്. ഇത് റബർ തൈകളുടെ പുറത്തു ചുറ്റുമ്പോൾ രാത്രിയിൽ തിളങ്ങും, വന്യമൃഗങ്ങൾ തിളക്കം കണ്ടു ഭയന്ന് ഒാടും. ഒരുവർഷം ഗ്യാരണ്ടിയുള്ളതാണ് ഈ ആവരണം. വേനൽക്കാലത്തു ആവരണം റബർ തൈകൾക്ക് ചൂടിൽനിന്നുള്ള സംരക്ഷണവുമാകുന്നു.
വർഷങ്ങൾക്ക് മുൻപ് എസ്റ്റേറ്റിലെ പറക്കുളം ഡിവിഷനിൽ റബർ തൈകൾക്ക് ആവരണം സ്ഥാപിച്ചു ഫലം കണ്ടിരുന്നു.അഞ്ചു വർഷം പ്രായമായ ആയിരം റബ്ബർ തൈകൾക്കിത് ഉപയോഗിച്ചു. കൂടാതെ പുതുതായി വച്ചുപിടിപ്പിച്ച ഒരുവർഷമായ റബർ തൈകൾക്കും കവചമൊരുക്കി.
ജോൺ തോമസ് ,
തണ്ണിത്തോട് എസ്റ്റേറ്റ് മാനേജർ