തിരുവല്ല: നഗരത്തിലെ കുരിശുകവല ജംഗ്ഷനിലുള്ള ബൈബിൾ ടവറിൽ തീപിടിത്തം. തിരുവല്ല- കായംകുളം സംസ്ഥാന പാതയ്ക്ക് സമീപത്തെ ക്രിസ്ത്യൻ ഷോപ്പി ഉത്പന്നങ്ങളുടെ ബഹുനില വ്യാപാര കേന്ദ്ര ത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് 2.30യോടെ തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് സമീപത്തുള്ളവർ അഗ്നിശമന സേനയെ വിവരം അറിയിച്ചു. തിരുവല്ലയിൽ നിന്ന് അഗ്നിശമന സേനയൂണിറ്റും പൊലീസും സ്ഥലത്തെത്തി. പെട്ടെന്ന് തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ഷോർട്ട്‌ സർക്യൂട്ട് തകരാണ് തീപിടുത്തത്തിന് കാരണമായെതെന്നാണ് പ്രാഥമീക നിഗമനം