പത്തനംതിട്ട: പ്രമുഖ സഹകാരിയും മുൻമന്ത്രിയുമായ എം.വി രാഘവന്റെ 6ാമത് ചരമവാർഷികാചരണത്തിന്റെ ഭാഗമായി കേരളാസ്റ്റേറ്റ്‌ ലേബർ ഫെഡിന്റെ നിയന്ത്രണത്തിലുള്ളഎം.വി.ആർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ്‌സ്‌കിൽ ആൻഡ് ഡെവലപ്പ്‌മെന്റൽ സ്റ്റഡീസ് ഇൻ കോ-ഓപ്പറേഷൻ (ഐ.എസ്.സി.ഒ.)ന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ11ന് പത്തനംതിട്ട ആനന്ദഭവനിൽ സംസ്ഥാനതല അനുസ്മരണയോഗവും തുടർന്ന് ഓൺലൈൻ സഹകരണ വെബിനാറും നടത്തും. സംസ്ഥാനതല അനുസ്മരണയോഗം കേരളാസ്റ്റേറ്റ്‌ ലേബർഫെഡ് ചെയർമാൻ അഡ്വ.മണ്ണടി അനിൽ ഉദ്ഘാടനം ചെയ്യും. ലേബർഫെഡ്‌വൈസ്‌ ചെയർമാൻ ആർ.ഹരികുമാർ അദ്ധ്യക്ഷത വഹിക്കും. ഇൻസ്റ്റിറ്റിയൂട്ട് ഓഫ്‌കോ-ഓപ്പറേറ്റീവ്മാനേജ്‌മെന്റ്, കണ്ണൂർ (ഐ.സി.എം) ഫാക്കൽറ്റിഡോ.വി.എൻ ബാബുവിഷയം അവതരിപ്പിക്കും. പ്രമുഖ സഹകാരികൾ പങ്കെടുക്കും.