തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ സ്വാമിപാലം - മേപ്രാൽ - കോമങ്കേരി ചിറ- അംബേദ്കർ കോളനി റോഡിന്ഏഴ് കോടിയുടെ ഭരണാനുമതി ലഭിച്ചു. ആധുനിക രീതിയിൽ ബി.എം ആൻഡ് ബി.സി ടാറിംഗ് നടത്തുന്നതിനാണ് തുക അനുവദിച്ചതെന്ന് മാത്യു ടി.തോമസ്‌ എം.എൽ.എ അറിയിച്ചു. അഞ്ച് കി.മീറ്റർ. ദൂരത്തിൽ റോഡ് ആധുനികവത്കരിക്കുന്നതിനാണ് 6-11-20 ലെ ഉത്തരവ് പ്രകാരം തുക അനുവദിച്ചിട്ടുള്ളത്.മുഴുവൻ ഭാഗത്തും കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനും റോഡ് ഉയർത്തുന്നതിനും ബലക്ഷയത്തിലായ കലുങ്കുകൾ പുനർനിർമ്മിക്കുന്നതിനും തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്.