തിരുവല്ല: യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി നടത്തിയ യുവജന സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് ഉദ്ഘാടനം ചെയ്തു. പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി അദ്ധ്യക്ഷൻ ജിഷ്ണു ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം ഉപാദ്ധ്യക്ഷൻ രാജ്പ്രകാശ് ‌വേണാട്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ആർ.നിതീഷ്, ജില്ലാ ഉപാദ്ധ്യക്ഷൻ വിനു വി, ചെറുകോൽ, ശ്രീജിത്ത് തട്ടയിൽ, അനീഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.