തിരുവല്ല: കവിയൂർ കോൺഗ്രസ് മണ്ഡലം പ്രവർത്തക കൺവെൻഷൻ പ്രൊഫ. പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി എം.എ.ഷുക്കൂർ, റെജിതോമസ്, ഡി.സി.സി.പ്രസിഡന്റ് ബാബുജോർജ്, പി.പി.മണിരാജ്, കോശി സക്കറിയ എന്നിവർ പ്രസംഗിച്ചു.