ചെങ്ങന്നൂർ: കേരളാ സ്റ്റേറ്റ് ടെക്സ്റ്റെയിൽ കോർപ്പറേഷന്റെ കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന ഏഴ് മില്ലുകളിൽ ബസ്റ്റ് പെർഫോമൻസ് അവാർഡ് ചെങ്ങന്നൂർ കോട്ടയിലെ പ്രഭുറാം മിൽസ് നേടി.ആധുനികവൽകൃതമായ മറ്റു മില്ലുകളെക്കാൾ മെച്ചപ്പെട്ട ഉൽപ്പാദനക്ഷമതയും,യൂട്ടിലൈസേഷനും,റിയലൈസേഷനും കൈവരിച്ചതിനാണ് ഈ അവാർഡ്.കൊവിഡ് 19 പ്രതിസന്ധിയ്ക്കിടയിലും പ്രഭുറാം മിൽസ് കൈവരിച്ച ഈ നേട്ടം തൊഴിലാളികളുടേയും മറ്റു ജീവനക്കാരുടേയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് യൂണിറ്റ് ഇൻ.ചാജ് കെ.പി മുഹമ്മദ് ഷെറീഫ് അറിയിച്ചു.