പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 147 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 134 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 24 പേരുണ്ട്.
ജില്ലയിൽ ഇതുവരെ 16363 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 12902 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തു.
നവംബർ ഒന്നിന് രോഗബാധ സ്ഥിരീകരിച്ച കുറ്റപ്പുഴ സ്വദേശി (72) ആണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചത്. കൊവിഡ് മൂലം ജില്ലയിൽ ഇതുവരെ 99 പേർ മരണമടഞ്ഞു. കൊവിഡ് ബാധിതരായ ഏഴു പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ഇന്നലെ 230 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 14370 ആണ്. ജില്ലക്കാരായ 1887 പേർ ചികിത്സയിലാണ്.
കണ്ടെയ്ൻമെന്റ് സോണുകൾ
പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ വാർഡ് എട്ട്, (തൈക്കാവ് മുറുപ്പൽ കോളനി ഉൾപ്പെടുന്ന ഭാഗവും, ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഭാഗം, മേലേവെട്ടിപ്പുറം(ഭവാനി റോഡ് ) മുതൽ തൈക്കാവ് വാട്ടർ ടാങ്ക് വരെയുള്ള ഭാഗവും), പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ് (അഴിയിടത്തു ചിറ മുതൽ വേങ്ങൽ ഭാഗം വരെ ) എന്നീ പ്രദേശങ്ങളിൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.
നിയന്ത്രണം നീക്കി
ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് (ഇരവിപേരൂർ പടിഞ്ഞാറ് ) കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.