08-jery
ഇലന്തൂർ ബ്ലോക്ക് പഞ്ചാ.. നേത്യത്തിൽ പ്രധാന മന്ത്രി ആവാസ് യോജന പദ്ധതിയിലുടെ നൽക്കുന്ന വീടുകളുടെ ആദ്യ ഗഡു പ്രസിഡന്റ് പ്രസിഡന്റ് ജെറി മാത്യു സാം നൽകുന്നു.

കോഴഞ്ചേരി: ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിൽ 2015-16 മുതൽ 2019-20 വരെ വർഷങ്ങളിൽ 2.84 കോടിയിൽപ്പരം രൂപ ചെലവഴിച്ച് 71 വീടുകൾ പി.എം.എ.വൈ. (ജി) പദ്ധതിയിൽ പൂർത്തിയാക്കി. യോഗം പ്രസിഡന്റ് ജെറി മാത്യു സാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെസി തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാരായ കെ.എസ്.പാപ്പച്ചൻ, ഇന്ദിര ദേവി, എൻ.ശിവരാമൻ. അംഗങ്ങളായ എം.ബി.സത്യൻ, വത്സമ്മ മാത്യു, ബിജിലി പി. ഈശോ, ജോൺ വി.തോമസ്,രമാദേവി,ആലീസ് രവി,എ.എൻ.ദീപാ., രമാദേവി, സാലി തോമസ്, സെക്രട്ടറി സി.പി രാജേഷ് കുമാർ, ബി.ഡി.ഒ രമാദേവി എന്നിവർ സംസാരിച്ചു.ലൈഫ് പദ്ധതിക്കായി ഏഴ് പഞ്ചായത്തുകൾക്കായി ബ്ലോക്ക് ഷെയർ ഇനത്തിൽ 1.20 കോടിയിൽ പരം രൂപ ചെലവഴിക്കാൻ സാധിച്ചു.