ചെങ്ങന്നൂർ: 2014-2019കാലയളവിൽ യു.ഡി.എഫ് ,ബി.ജെ.പി അംഗങ്ങളാണ് ഭരണ സമിതിയിൽ ഉണ്ടായിരുന്നതെന്ന് സഹകരണബാങ്ക് പ്രസിഡന്റ് ചാർലി ഏബ്രഹാം പറഞ്ഞു. ഈ കമ്മിറ്റി എല്ലാ തീരുമാനങ്ങളും പരസ്പരം ചർച്ച ചെയ്ത ശേഷമാണ് കൈക്കൊണ്ടിട്ടുള്ളത്. ബാങ്കിലെ എല്ലാ നടപടികളും സഹകരണ സംഘം ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്ത്തിട്ടുള്ളതുമാണ്. ബാങ്കിന്റെ കുടിശിക 18.17 ശതമാനമാണ്. ആവശ്യമായ ഈട് കൊടുത്ത് നിയമാനുസരണമുള്ള നിയമ നടപടി പൂർത്തികരിച്ചാണ് എന്റെ കുടുംബാംഗങ്ങൾ 25 ലക്ഷം വായ്പ എടുത്തിട്ടുള്ളതും തവണകൾ അടയ്ക്കുന്നതും. കാലാവധി പൂർത്തികരിയ്ക്കുന്നതിനു മുൻപേ വായ്പകൾ അടച്ചു തീർക്കുന്നതുമാണ്. ഇത് ബന്ധപ്പെട്ട അന്നത്തെ ഭരണ സമിതി അംഗീകരിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിക്കുകയും ചെയ്തിട്ടുള്ളതാണ്. ബാങ്കിന്റെ ഇന്നത്തെ ദൈനംദിന പ്രവവത്തനങ്ങളിൽ കുടിശിക പരിഹരിച്ചും ബിസിനസ് വർദ്ധിപ്പിച്ചും കൊണ്ടുള്ള പ്രവർത്തനം ലാഭകരമായി മുന്നോട്ടു കുതിക്കുന്ന ഒരു കാഴ്ച ബാങ്കിന്റെ പരിശോധന ഉദ്യോഗസ്ഥൻമാർക്ക് ബോദ്ധ്യപ്പെടുത്തിട്ട് ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.