അരുവാപ്പുലം: കൊവിഡ് വ്യാപനംമൂലം കഷ്ടപ്പെടുന്ന കർഷകർക്ക് ആട്, കോഴി,താറാവ്, പശുക്കിടാവ് എന്നിവയെ വാങ്ങി വളർത്തി വരുമാനമുണ്ടാക്കുന്നതിന് അരുവാപ്പുലം ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റ് നാല് ശാഖകൾ വഴി മൂന്ന് വർഷ കാലാവധിയുള്ള സാധാരണവായ്പ നൽകുന്നതിന് ബാങ്ക് കോൺഫ്രൻസ് ഹാളിൽ ചേർന്ന ഭരണ സമിതി യോഗം തീരുമാനിച്ചു. ബാങ്കിൽ അംഗത്വമുള്ളവർ ബ്രാഞ്ചുമായി ഉടൻ ബന്ധപ്പെടേണ്ടതാണ്. ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.രഘുനാഥ് ഇടത്തിട്ട,കെ.പി.നസീർ,വിജയ വിൽസൺ,മോനിക്കുട്ടി ദാനിയേൽ,അനിത എസ്.കുമാർ,ജോജു വർഗീസ്,കെ.പി.പ്രഭാകരൻ, ടി.ശ്യാമള, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു. മത്സ്യഫെഡ് ഫിഷ്മാർട്ട് ഞായറാഴ്ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നതാണ്.