പന്തളം: കാറും ബൈക്കും കുട്ടിയിടിച്ച് യുവാവിന് പരുക്കേറ്റു. കുരമ്പാല ജയലക്ഷ്മി വിലാസത്തിൽ രാജേഷ് കുമാറിനാണ് (45) പരുക്കേറ്റത് ഇയാളെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 7.30.ന് കടയ്ക്കാട് ജംഗ്ഷനിലായിരുന്നു അപകടം. ബൈക്കിൽ ഇടിച്ചകാർ നിറുത്താതെ പോകുകയായിരുന്നു. പന്തളം പൊലീസ് കേസെടുത്തു.രാജേഷ് ചിത്രാ ആശുപത്രിയിലെ ജീവനക്കാരനാണ്.