മാവേലിക്കര: മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ.ട്രസ്റ്റ് സ്ഥാപകനുമായിരുന്ന ആർ.ശങ്കറിന്റെ 48ാമത് ചരമവാർഷികം എസ്.എൻ.ഡി.പി. യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ്, കമ്മിറ്റിയംഗങ്ങളായ വിനു ധർമ്മരാജ്, സുരേഷ് പളളിക്കൽ, വനിതാസംഘം ഭാരവാഹികളായ സുനി ബിജു, സുബി സുരേഷ്, തഴക്കര മേഖലാ ചെയർമാൻ എസ്.അഖിലേഷ്, സൈബർസേന കേന്ദ്രസമിതിയംഗം ധനേഷ് വിശ്വനാഥൻ, രാജീവ് തെക്കേക്കര തുടങ്ങിയവർ സംസാരിച്ചു.