09-mvr
mvr

പത്തനംതിട്ട: തൊഴിലാളി സഹകരണസംഘങ്ങളെ സാമൂഹ്യമാറ്റത്തിന്റെ ചാലക പ്രസ്ഥാനമാക്കി പരിവർത്തനപ്പെടുത്തിയ ദീർഘവീക്ഷണമുള്ള സഹകാരി പ്രമുഖനായിരുന്നു എം.വി രാഘവനെന്ന് കേരളാ സ്റ്റേറ്റ് ലേബർ ഫെഡ് ചെയർമാൻ അഡ്വ.മണ്ണടി അനിൽ അഭിപ്രായപ്പെട്ടു. എം.വി രാഘവന്റെ 6-ാമത് ചരമവാർഷികാചരണത്തിന്റെ ഭാഗമായി കേരളാ സ്റ്റേറ്റ് ലേബർ ഫെഡ് നിയന്ത്രണത്തിലുള്ള എം.വി.ആർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്‌കിൽ ആൻഡ് ഡെവലപ്പ്‌മെന്റൽ സ്റ്റഡീസ് ഇൻ കോ-ഓപ്പറേഷൻ (ഐ.എസ്.സി. ഒ)ന്റെ ആഭിമുഖ്യത്തിൽപത്തനംതിട്ട ആനന്ദഭവനിൽ നടന്ന സംസ്ഥാനതല അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ലേബർ ഫെഡ് വൈസ്‌ചെയർമാൻ ആർ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.ആർ.ഐ ഫെഡറൽ സഹകരണ സംഘം ഡയറക്ടർമാരായ മാത്യു വീരപ്പള്ളി, അഡ്വ.എൻ.രാജൻപിള്ള,ബി. പ്രഭാകുമാരി, അഡ്വ.കെ.പ്രതാപൻ,അമൽദേവ,ജി.ശുഭാകുമാരി,ബിന്ദുകലാം,സൗമ്യ.എസ്,അനു.ജി, ബി.ലളിതമ്മ, ഡോ.ശ്രീജിത്ത്,മുഹമ്മദ് യാസിം എന്നിവർ പ്രസംഗിച്ചു.