പന്തളം: തോട്ടക്കോണം കരിപ്പൂര് ഭഗവതീ ക്ഷേത്രത്തിന്റെ തുലാമാസ ആയില്യപൂജ നടത്തി. ക്ഷേത്രത്തിലെ സർപ്പക്കാവിൽ നടന്ന പൂജകൾക്ക് ക്ഷേത്രതന്ത്രി സി.പി.എസ് ഭട്ടതിരി ,മേൽശാന്തി സുരേഷ് പോറ്റി ,126 ാം എൻ.എസ്.എസ് കരയോഗ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.ചടങ്ങുകൾക്ക് ശേഷം പ്രസാദ വിതരണവും നടത്തി.