09-palli-vilakku
ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ക്ഷേത്രങ്ങളിലെ പള്ളി വിളക്കുകൾക്കുകൾക്കുള്ള ധനസഹായ വിതരണോദ്ഘാടനം സജി ചെറിയാൻ എംഎൽഎ നിർവ്വഹിക്കുന്നു

ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ക്ഷേത്രങ്ങളിലെ പള്ളി വിളക്കുകൾക്ക് 10,000 രൂപ വീതമുള്ള ധനസഹായ വിതരണം ചെയ്തു. ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ 11, ബുധനൂർ കുന്നത്തു കുളങ്ങര ദേവീക്ഷേത്രത്തിലെ രണ്ട്, പാണ്ടനാട് ശ്രീമാൻകുളങ്ങര ക്ഷേത്രത്തിലെ ഒന്ന് എന്നിവ ഉൾപ്പെടെ 14 പള്ളിവിളക്കുകൾക്കാണ് ധനസഹായം ലഭിച്ചത്. ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്ര അങ്കണത്തിൽ നടന്ന ചടങ്ങിൽ സജി ചെറിയാൻ എം.എൽ.എ ധനസഹായ വിതരണോദ്ഘാടനം നിർവഹിച്ചു.
ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാധമ്മ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.വി വേണു, ജി.കൃഷ്ണകുമാർ, ഷാളിനി രാജൻ, പി.ഉണ്ണികൃഷ്ണൻ നായർ, അഡ്വ.ദിലീപ് ചെറിയനാട്, കെ.പി രമണൻ, ആർ.രാജേഷ്, ബി.ഉണ്ണികൃഷ്ണ പിള്ള, എം.കെ ശശിധരക്കുറുപ്പ്, വിഘ്‌നേശ്വരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിത,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വിവേക് ,സെക്രട്ടറി എം.സഖി എന്നിവർ.സംംസാരിച്ചു.