പത്തനംതിട്ട : ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സാംബവ വിഭാഗത്തിൽപ്പെട്ടവർക്ക് അർഹമായ പ്രാതിനിധ്യം നൽകാൻ രാഷ്ട്രീയ കക്ഷികൾ തയാറാവണമെന്ന് സാംബവ മഹാ സഭ. നവോത്ഥാന നായകനും, സാമൂഹ്യ പരിഷ്‌കർത്താവും ശ്രീമൂലം പ്രജാസഭാ അംഗവും ആയിരുന്ന മഹാത്മ കാവാരികുളം കണ്ടൻ കുമാരന്റെ ജന്മനാടായ പെരുമ്പെട്ടിയിൽ ഉചിതമായ സ്മാരകം നിർമ്മിക്കുക, അദ്ദേഹത്തിന്റെ ജന്മഗൃഹം സാംസ്‌കാരിക നിലയമായി സർക്കാർ ഏറ്റെടുക്കുക, കാവാരികുളത്തിന്റെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക, അദ്ദേഹം സ്ഥാപിച്ച സ്‌കൂളുകൾക്ക് അദ്ദേഹത്തിന്റെ പേര് നൽകുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുന്ന മുന്നണിക്ക് സംഘടനയുടെ പിന്തുണ നൽകുമെന്നും തിരുവിതാംകൂർ സാംബവർ മഹാസഭ സംസ്ഥാന ഭാരവാഹികളായ വി.ടി.ഷിജി, പി.കെ.നിജുകുമാർ,ജഗദമ്മ രാധാകൃഷ്ണൻ, നാരായണൻ കരികുളം, ആദിച്ചനെല്ലൂർ ഭാസ്‌കരൻ, വിജയലക്ഷ്മി രവീന്ദ്രൻ എന്നിവർ അറിയിച്ചു.