ഇളമണ്ണൂർ: ഹിന്ദു ഐക്യവേദി ഏനാദിമംഗലം പഞ്ചായത്ത് സമിതി രൂപീകരിച്ചു. ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ശശീധരൻ യോഗം ഉദ്ഘാടനം ചെയ്തു. പൂതുങ്കര എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മോഹന ചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ജന.സെക്രട്ടറി കെ.എം ഗോപകുമാർ താലൂക്ക് പ്രസിഡന്റ് ശ്രീനിവാസനാ ചാരി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സമിതി രക്ഷാധികാരിയായി രാജൻ ആചാരി, പ്രസിഡന്റ് മോഹന ചന്ദ്രൻ പിള്ള, വൈസ് പ്രസിഡ‌ന്റ് ആർ.ദേവദാസ് , ജനറൽ സെക്രട്ടറി‌ പ്രമോദ് കുമാർ, സെക്രട്ടറിമാരായി സാരീഷ് ഇളമണ്ണൂർ , ബാബുജി, ഗോപാലകൃഷ്ണൻ എന്നിവരെയും , ഖജാൻജിയായി രാജേഷിനെയും , സമിതി അംഗങ്ങളായി സുരേന്ദ്രൻ ഉണ്ണിത്താൻ, ബൈജു ലാൽ, പ്രകാശ്, കൃഷ്ണൻ നായർ, അർജുനൻ, ഗംഗാധരൻ എന്നിവരെയും തിരഞ്ഞെടുത്തു.