bevco

പത്തനംതിട്ട : ബെവ് ക്യൂ ടോക്കണെടുത്ത് സമയം നോക്കി ബിവറേജസ് ഒൗട്ട് ലെറ്റിൽ എത്താൻ തിടുക്കം കൂട്ടിയവരെയൊന്നും ഇന്ന് കാണാനില്ല. ടോക്കണും സമയവും സാമൂഹികാകലവുമൊന്നും നോക്കിനിൽക്കാൻ സമയമില്ലത്ര. അതിനാൽ നേരെ ബാറിലേക്കാണ് മദ്യം ആവശ്യമുള്ളവരിൽ ഏറിയ പങ്കിന്റെയും യാത്ര. എത്ര വേണമെങ്കിലും വാങ്ങാം എന്നതിനാൽ ബിവറേജിൽ കാത്തിരിക്കാൻ വയ്യെന്ന ന്യായമാണ് ഉപഭോക്താക്കൾ പറയുന്നത്. ഒരു ഒൗട്ട് ലെറ്റിൽ നിന്ന് 400 പേർക്ക് ഒരു ദിവസം മദ്യം നൽകാമെന്നായിരുന്നു ആപ്പിൻ്റെ തുടക്കത്തിൽ പറഞ്ഞിരുന്നത്. ഇപ്പോൾ ബിവറേജിൽ എത്തുന്നത്. രണ്ട് 100ൽ താഴെ ആളുകളാണ് ആപ്പിന്റെ സഹായത്തോടെ മദ്യത്തിന് എത്തുന്നത്.

മേയ് 27 നാണ് ബെവ് ക്യൂ ആപ്പ് ലോഞ്ച് ചെയ്യുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് എങ്ങനെ മദ്യം വിൽക്കാം എന്ന ആശയത്തിൽ നിന്നാണ് ആപ്പിൻ്റെ തുടക്കം. മാസ്ക് ധരിച്ച് സാമൂഹികാകലം പാലിച്ചാണ് മദ്യം വിറ്റിരുന്നത്. ആപ്പിൽ ടോക്കൺ എടുക്കുമ്പോൾ തന്നെ സമയവും തീയതിയും സ്ഥലവും കിട്ടും. ബിവറേജസിൽ ടെമ്പറേച്ചർ അറിയാൻ തെർമൽ സ്കാനർ ഉപയോഗിക്കുന്നുണ്ട്.

ജില്ലയിൽ 13 ബിവറേജസ് ഔട്ട് ലെറ്റുകളും 20 ബാറുകളുമാണുള്ളത്.

'' വരുമാനത്തിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. മദ്യത്തിന്റെ വിലയിൽ ബാറിലും ബിവറേജസ് ഒൗട്ട് ലെറ്റിലും വലിയ വ്യത്യാസമില്ലാത്തതാണ് ഉപഭോക്താക്കൾ ബാറിനെ ആശ്രയിക്കാൻ കാരണം.

ബിവറേജസ് അധികൃതർ