പന്തളം: ശബരിമലയിൽ നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ആചാരങ്ങൾ കൊവിഡിന്റെ പേരിൽ ലംഘിക്കരുതെന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ പറഞ്ഞു. അയ്യപ്പ സേവാ സമാജം നടത്തിയ അയ്യപ്പ മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരിൽ 2018ൽ നടന്ന പ്രതിരോധത്തിന് സമാനമായുള്ള പ്രാർത്ഥനാ യജ്ഞം പോലെ ആചാരസംരക്ഷണത്തിനായി ഏതറ്റംവരെയും പോകുവാനും കൊട്ടാരം തയ്യാറാണെന്നും ആചാരസംരക്ഷണ യജ്ഞത്തിൽ ഭക്തർക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പ സേവാസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. കുമ്മനം രാജശേഖരൻ, സ്വാമിനി ജ്ഞാനാഭനിഷ്ഠ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ, പന്തളം കൊട്ടാരം നിർവ്വാഹകസംഘം സെക്രട്ടറി പി.എൻ.നാരായണ വർമ്മ, അയ്യപ്പ സേവാസമാജം ദേശീയ സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥൻ, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.ഹരിദാസ്, ആർ.എസ്.എസ്. ശബരിഗിരി വിഭാഗ് സംഘചാലക് സി.പി.മോഹനചന്ദ്രൻ, വിശ്വ ബ്രാഹ്മണ സമൂഹം സംസ്ഥാന സെക്രട്ടറി ഹരികുമാർ, അയ്യപ്പ സേവാ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, ചേരമർ സനാതന ധർമ്മ സംഘം സംസ്ഥാന സെക്രട്ടറി ദാസ് ചേരമർ, കേരളാ വാണിക വൈശ്യ സംഘം സംസ്ഥാന സമിതിയംഗം ബി.എസ്.കൃഷ്ണകുമാർ, വീരശൈവ സംഘം ജില്ലാ പ്രസിഡന്റ് പ്രസാദ്, ഗണക മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ, കെ.വി.എം.എസ്. ജില്ലാ ജോയിന്റ് സെക്രട്ടറി വിനോദ് ജി.പിള്ള അയ്യപ്പാ സേവാസമാജം സംസ്ഥാന സെക്രട്ടറി ഇലന്തൂർ ഹരിദാസ് എന്നിവർ പ്രസംഗിച്ചു.