പത്തനംതിട്ട: ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സെക്ടറൽ മജിസ്‌ട്രേറ്റായി സജീവമായി ശനിയും ഞായറും മറ്റു പൊതു അവധിദിവസങ്ങളുൾപ്പെടെ പ്രവർത്തിച്ചു വരുന്ന ഹയർസെക്കൻഡറി അദ്ധ്യാപകനെ തന്റെ ഔദ്യോഗിക കൃതൃനിർവഹണത്തിനിടയിൽ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ എച്ച്.എസ്.എസ്.ടി.എ. ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും ജോലി ചെയ്യുന്നതിന് മതിയായ സുരക്ഷ നൽകണമെന്നും ജില്ലാ ഭരണകൂടത്തോട് സംഘടന ആവശ്യപ്പെട്ടു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ്ജ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ജിജി സാം മാത്യു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാസെക്രട്ടറി കെ.ഹരികുമാർ, പ്രമോദ് ബി.,സുരേഷ് കുമാർ കെ.എം.,ബേബി ടി., കോശി മാത്യു,ടെന്നി വർഗീസ്, യൂജിൻ എച്ച്. എന്നിവർ സംസാരിച്ചു.