ചെങ്ങന്നൂർ : ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്താറാട്ട് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ നടന്നു. മലയാള വർഷത്തെ മൂന്നാമത്തെ തൃപ്പൂത്ത് ആറാട്ടായിരുന്നു നടന്നത്. താഴ്മൺ തന്ത്രി കണ്ഠര് മോഹനര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവർ കാർമ്മികത്വം വഹിച്ചു. ആറാട്ടിനുശേഷം ദേവിയെ കടവിലെ ആറാട്ടു പുരയിലെ പ്രത്യേക മണ്ഡപത്തിൽ എഴുന്നെള്ളിച്ചിരുത്തി. വിശേഷാൽ പൂജകളും ആരതിയും നിവേദ്യവും നടന്നു. ആറാട്ട് എഴുന്നെള്ളിപ്പിന് ആനയെ ഒഴിവാക്കി ദേവനെ ഋഷഭ വാഹനത്തിലും ദേവിയെഹംസം വാഹനത്തിലുമാണ് എഴുന്നള്ളിച്ചത്. പ്രതീകാത്മകമായി രണ്ട് പൂത്താലങ്ങൾ അകമ്പടി സേവിച്ചു. തൃപ്പൂത്താറാട്ട് ദിവസം മുതൽ 12 ദിവസം മാത്രം നടത്തുന്ന ഹരീന്ദ്ര പുഷ്പാഞ്ജലി വഴിപാട് നടത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ നടന്നത്. അസ്സി.കമ്മിഷണർ അജിത് കുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.അജികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.