09-k-suresndran
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നവാഗതരെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നു

പത്തനംതിട്ട :ഇരവിപേരൂർ ഗ്രാമപഞ്ചയത്ത് മുൻ പ്രസിഡന്റ് ഗീതാ അനിൽ കുമാറും തൊട്ടപ്പുഴ ബ്രാഞ്ച് സെക്രട്ടറി എം.സി ഉമ്മൻ തുടങ്ങി അൻപതോളം പേർ ഇന്ന് ആറന്മുളയിൽ നടന്ന ചടങ്ങിൽ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നവാഗതരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ആറന്മുള മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം വി.എൻ. ഉണ്ണി, ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, മേഖല ജനറൽ സെക്രട്ടറി ഷാജി.ആർ. നായർ, ജില്ലാ ജനറൽ സെക്രട്ടറി വി എ.സൂരജ്, എം.എസ്.അനിൽ, പി. ആർ.ഷാജി, എം.ജി.കൃഷ്ണകുമാർ, എം.അയ്യപ്പൻകുട്ടി, ജയ ശ്രീകുമാർ,ഹരീഷ് ചന്ദ്രൻ,സി.ആർ. സന്തോഷ്,ബാബു കുഴീക്കല,സൂരജ് ഇലന്തൂർ, വി. എസ്.അനിൽ, കെ.ആർ. ശ്രീകുമാർ, സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.