പന്തളം: അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രികൻ മരിച്ചു. കുളനട ഉളളന്നൂർ തോട്ട് പ്ലാവ് നിൽക്കുന്നതിൽ ശിവരാമ പിള്ളയുടെ മകൻ ബിജു.പി.എസ് (45) ആണ് മരിച്ചത്.ബുധനാഴ്ച രാത്രി 7.50 ന് എം.സി.റോഡിൽ കുളനട കൈപ്പുഴ വായനശാലയ്ക്ക് സമീപമായിരുന്നു അപകടം. പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിലെ താൽകാലിക്ക ജീവനക്കാരനാണ്. ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് പോകമ്പോഴാണ് അപകടം. ഇടിച്ച വാഹനം നിറുത്താതെ പോയി. പൊലീസ് എത്തി പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചങ്കിലും ഇന്നലെ മരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മാതാവ് :ഓമനയമ്മ. സഹോദരൻ :ബിനു .