പത്തനംതിട്ട: ഇന്ത്യൻ പ്രവാസി കലാ സംഘടനയായ കലാകുടീരം വിവിധ കലാ രംഗത്ത് പ്രവർത്തിക്കുന്ന പ്രതിഭകൾക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.നാടകം നൃത്തനാടകം, മിമിക്രി , സംഗീതം,നൃത്തം എന്നീ മേഖലകളിലെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം നൽകുന്നത്. 2021 ഏപ്രിൽ 30ന് കൊല്ലം കടയ്ക്കലിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കും. 25000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. റിയാസ് നർമ്മകല ,ബിജു പി.നീലിശ്വരം, പന്തളംശുഭ രഥുനാഥ് , കൊടുമൺ ഗോപാലക്യഷ്ണൻ,ഹേമന്ത്കുമാർ ,സുന്ദരൻകല്ലായി,കൊല്ലം സിറാജ് എന്നിവരാണ് പുരസ്കാരത്തിനർഹയായത്. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഷാക്കിർ വർക്കല, സെക്രട്ടറി തേക്കട ശ്യാംലാൽ, ട്രഷറർ ജയലഷ്മി,താര ആറ്റിങ്ങൽ,രാജേഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.