10-samastha-sunni
സംവരണ അട്ടിമറിക്കെതിരെ സമസ്ത സംസ്ഥാന സംവരണ സംരക്ഷണ സമിതി

പത്തനംതിട്ട : സംവരണ അട്ടിമറിക്കെതിരെ സമസ്ത സംസ്ഥാന സംവരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 10 ലക്ഷം ഒപ്പുകൾ ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്നും 25000 ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിക്കുവാൻ സമസ്താലയത്തിൽ കൂടിയ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും യോഗം തീരുമാനിച്ചു. സാമ്പത്തിക സംവരണത്തിന്റെ മറവിൽ പിന്നാക്ക വിഭാഗങ്ങളെ പൂർണമായും അവഗണിച്ച് സർക്കാർ സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് ഒപ്പുകൾ ശേഖരിക്കുന്നത്. യോഗം സമസ്ത സംസ്ഥാന ഓർഗനൈസർ ഒ.എം.ഷെരീഫ് ദാരുമി ഉദ്ഘാടനം ചെയ്തു.സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം. മുഹമ്മദ് സാലി അദ്ധ്യക്ഷത വഹിച്ചു.അബ്ദുൽ റഷീദ് ബാഖവി, സിറാജുദ്ദീൻ വെള്ളാപ്പള്ളി,ഷാനവാസ് അലിയാർ,അൻസാരി മുഹമ്മദ്, തൗഫീഖ് കൊച്ചുപറമ്പിൽ,ഷിബു പൂവൻപാറ,ഹാഷിം റഷീദ്,ആഷിക് അഷറഫ്,ആഷിക് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.