ചെങ്ങന്നൂർ: എം.സി റോഡിൽ കാൽനടയാത്ര ദുസഹമാകുന്നു. പ്രധാന ജംഗ്ഷനുകളിലാണ് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. കാൽനടയാത്രക്കാരായ മുതിർന്ന പൗരൻമാരും, സ്ത്രീകളും, കുട്ടികളുമാണ് പെടാപ്പാടുപെടുന്നത്. റോഡുകൾ മുറിച്ചുകടക്കാൻ സീബ്രാലൈനുകൾ ഇല്ല. റോഡിന്റെ ഇരുവശങ്ങളിലുമായി വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനാൽ വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലേക്ക് കയറി നടക്കേണ്ട അവസ്ഥയാണ്. ട്രാഫിക്ക് ലൈറ്റുകളിൽ കാൽനടക്കാർക്ക് അത്യാവശ്യം വേണ്ട ലൈറ്റുകളില്ല. ആശുപത്രി, എൻജിനീയറിംഗ് കോളേജ്, ബഥേൽ, കെ.എസ്.ആർ.ടി.സി, വെള്ളാവൂർ എന്നിവിടങ്ങളിൽ അടിയന്തരമായി അധികൃതർ സീബ്രാലൈൻ എങ്കിലും കൃത്യമായി വരച്ചിടണമെന്ന ആവശ്യം ശക്തമാണ്.