10-suja-benoy
സുജ ബിനോയി

പത്തനംതിട്ട: കേരളാ വനിതാ കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റായി സുജ ബിനോയി (റാന്നി)യെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ലില്ലിക്കുട്ടി ശാമുവേൽ (വൈസ് പ്രസിഡന്റ്), മിനി മുരളി, ശാന്തി സുനിൽ (ജനറൽ സെക്രട്ടറിമാർ), ഷേർളി സാം (ട്രഷറർ), എന്നിവരെ തിരിഞ്ഞെടുത്തു. യോഗം പാർട്ടി ജില്ലാ പ്രസിഡന്റ് സനോജ് മേമന ഉദ്ഘാടനം ചെയ്തു. ലില്ലിക്കുട്ടി ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു.പാർട്ടി ഭാരവാഹികളായ ഷിബു ഏബ്രഹാം, മെഹബൂബ് ഖാൻ, കെ. എം. ശാമുവേൽ, ഡോ. ജോർജ് ജോസഫ്, ഷിബു റ്റി.സാം, പറക്കോട് മുരളി,സജി ഇടിക്കുള,സുജ ബിനോയ്, ഷേർളി സാം, മിനി മുരളി, ശാന്തി സുനിൽ, അനു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.