തിരുവല്ല: ആലംതുരുത്തി - കുത്തിയതോട് റോഡിൽ നിന്നും കീച്ചേരിവാൽ കടവ് പാലം വരെയുള്ള 700 മീറ്റർ അപ്രോച്ച് റോഡ് റീ ടാറിംഗ് നടത്തുന്നതിന് റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 4-11-20 ലെ ഉത്തരവ് പ്രകാരം 50 ലക്ഷം രൂപ അനുവദിച്ചതായി മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു.പൊതുമരാമത്ത് വകുപ്പിന്റെ ആസ്തി രജിസ്റ്ററിൽ ഈ റോഡ് ഇല്ലാതെ വരികയും കീച്ചേരി വാൽക്കടവ് പാലത്തിന്റെ മറുകര ആലപ്പുഴ ജില്ലയുടെ ഭാഗമായതും കാരണം റോഡ് ശോച്യാവസ്ഥയിൽ ആയിരുന്നു. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡിന്റെ ടാറിംഗിന് സർക്കാർ നേരിട്ടുള്ള ഉത്തരവ് വഴി പണം അനുവദിക്കുകയായിരുന്നുവെന്നും എം.എൽ.എ പറഞ്ഞു.