പ്രായോഗിക പരീക്ഷ
പത്തനംതിട്ട- ജില്ലയിലെ ഇലവുങ്കൽ കേന്ദ്രമായി മോട്ടോർ വാഹന വകുപ്പ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ശബരിമല സേഫ് സോൺ പദ്ധതിയിലേക്ക് താത്കാലിക ഡ്രൈവർ /സഹായിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രായോഗിക പരീക്ഷ 14 ന് രാവിലെ 8.30ന് നിലയ്ക്കലിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, അഞ്ച് വർഷത്തെ പ്രവർത്തി പരിചയമുള്ള ഡ്രൈവിംഗ് ലൈസൻസ്, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം, ഫോട്ടോ പതിച്ച അപേക്ഷ 12 ന് വൈകുന്നേരം അഞ്ചിനു മുമ്പ് പത്തനംതിട്ട റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ സമർപ്പിക്കണമെന്ന് ആർടിഒ അറിയിച്ചു.
കെ ടെറ്റ് സർട്ടിഫിക്കറ്റ്
2020 ഫെബ്രുവരിയിലെ കെ ടെറ്റ് വിജയിച്ച് വേരിഫിക്കേഷൻ കഴിഞ്ഞവരുടെ സർട്ടിഫിക്കറ്റുകൾ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് ഹാൾടിക്കറ്റ് സഹിതം വന്ന് കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
പുനപരിശോധന
മല്ലപ്പുഴശേരി,ആറന്മുള പഞ്ചായത്തുകളിലെ വ്യാപാരികളുടെ അളവു തൂക്ക ഉപകരണങ്ങളുടെ പുനപരിശോധനയും മുദ്രവെപ്പും 12 ന് രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടു വരെ ആറന്മുള റസ്റ്റ്ഹൗസിൽ നടക്കും.
ഗതാഗതം നിരോധിച്ചു
ഇടത്തിട്ട - അങ്ങാടിക്കൽ റോഡിൽ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ ഇതുവഴിയുളള ഗതാഗതം ഇന്നുമുതൽ ഈ മാസം 14 വരെ നിരോധിച്ചു.
.