പത്തനംതിട്ട : സംഗീത സംവിധായകനായ മാന്നാനം ബി.വാസുദേവൻ രചിച്ച മണികണ്‌ഠനെ സ്‌നേഹിച്ച മാളികപ്പുറം എന്ന ഗാനത്തിന്റെ കൊറിയോഗ്രാഫി ആൽബത്തിന്റെ പ്രദർശന ഉദ്ഘാടനം 12ന് നടക്കുമെന്ന് അടൂർ ഇ.വി കലാമണ്ഡലം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചലച്ചിത്ര സംവിധായകൻ ആർ.സുകുമാരൻ ഉദ്ഘാടനം നിർവഹിക്കും. 16ന് വൈകിട്ട് 6ന് ഇ.വി കലാമണ്ഡലം ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസിംഗ് നടക്കും. മണികണ്ഠ സ്വാമിയെ മനസിൽ പ്രതിഷ്ഠിച്ച് മാളികപ്പുറമായി മാറിയ ആദിവാസിപെണ്ണിനെ പ്രേമയമാക്കിയാണ് ആൽബം തയാറാക്കിയിട്ടുള്ളത്. അടൂർ അമൃത വിദ്യാലയത്തിൽ 7-ാം ക്ലാസിൽ പഠിക്കുന്ന കീർത്തനയാണ് മാളികപ്പുറത്തെ അവതരിപ്പിക്കുന്നത്. ഇ.വി കലാമണ്ഡലത്തിലെ ന്യത്ത വിദ്യാർത്ഥിനിയായ കീർത്തനയ്ക്ക് ദേശീയ തലത്തിൽ നടന്ന കൊറിയോഗ്രാഫി മത്സരത്തിൽ അവാർഡ് ലഭിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ഡയറക്ടർ മാന്നാനം ബി. വാസുദവൻ,ഫാ.ഗീവർഗീസ് ബ്ലാഹേത്ത്,സൂര്യൻ, കീർത്തന എന്നിവർ പങ്കെടുത്തു.