പത്തനംതിട്ട: ശബരിമല തീർത്ഥാടനം കൊവിഡിന്റെ പേരിൽ അട്ടിമറിക്കുവാൻ ദേവസ്വംബോർഡും സംസ്ഥാന സർക്കാരും സ്വീകരിക്കുന്ന നടപടികൾ അംഗീകരിക്കാൻ തയാറല്ലെന്ന് ശബരിമല ശ്രീഅയ്യപ്പധർമ്മപരിഷത്ത് ദേശീയ സമിതി ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻനായർ അറിയിച്ചു. ആചാരഅനുഷ്ഠാനങ്ങളുടെ ഭാഗമായ നെയ്യഭിഷേകം ഭക്തന്റെ അവകാശമാണ്. ദർശനത്തിനെത്തുന്ന ഭക്തന് നെയ്യഭിഷേകം നടത്തുവാനും പ്രസാദം വാങ്ങുവാനുമുള്ള സൗകര്യം ഒരുക്കണം. ശബരിമലയിലെ തീർത്ഥാടനകാലത്ത് ഒരുക്കങ്ങൾ സംബന്ധിച്ച് ഭക്തജന സംഘടനകളുടേയും ഹിന്ദു സംഘടനകളുടേയും അഭിപ്രായങ്ങൾ തേടാനും നടപടി സ്വീകരിക്കണം. ഭക്തജനങ്ങൾക്ക് പോസ്റ്റൽ വഴി പ്രസാദം വാങ്ങുവാനുള്ള ദേവസ്വംബോർഡിന്റെ തീരുമാനം ബഹിഷ്‌ക്കരിക്കുവാൻ അയ്യപ്പഭക്തന്മാർ തയാറായാറാകണമെന്ന് രാമൻനായർ ആവശ്യപ്പെട്ടു. മണ്ഡലമകരവിളക്ക് കാലത്തെ ഭക്തജനങ്ങളുടെ ആവിശ്യങ്ങൾ നേടുവാൻ അധികാരികളേയും കോടതിയേയും സമീപിക്കുവാൻ അയർക്കുന്നം രാമൻനായർ കൺവീനറായും, വൈസ് ചെയർമാൻ എം.ജി.ശശീധരൻ, ട്രഷറാർ കെ.വേണുഗോപാൽ, ആറുമാനൂർ ഉണ്ണിക്കൃഷ്ണൻ, ചവറ സുരേന്ദ്രൻപിള്ള, പ്രൊഫ.രാജശേഖരൻ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.