പന്തളം: പെൻഷനേഴ്‌സ് സംഘ് പന്തളം ബ്ലോക്ക് വാർഷിക സമ്മേളനം .ആർ.ഭാസ്‌കരന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സമിതി അംഗം പി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.കെ.ആർ.കൃഷ്ണപിള്ള, പി.എസ്.സതീഷ്, കൃഷ്ണകുമാർ ,ജെ.സനൽകുമാർ നായർ എന്നിവർ സംസാരിച്ചു. കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, പെൻഷൻ പരിഷ്‌കരണം ഉടൻ നടപ്പിലാക്കുക മിനിമം പെൻഷൻ 15,000 രൂപയാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച പ്രമയം പാസാക്കി.