തിരുവല്ല: കേരള കോൺഗ്രസ് ചെയർമാനും മുൻ റാന്നി എം.എൽ.എ യുമായിരുന്ന ഈപ്പൻ വർഗീസിന്റെ 9 മത് ചരമ വാർഷിക ദിനത്തിൽ നാഷണലിസ്റ്റ് കേരള കോൺഗ്രസ് (എൻ.കെ.സി ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി. നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യുസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എൻ ഗിരി ,വൈസ് ചെയർമാൻമാരായ ജെയിംസ് കുന്നപ്പള്ളി ഫെബി ചെറിയാൻ ബിജി മണ്ഡപം, അയൂബ് മേലേടത്ത്,ബിജു നാരായണൻ പി.ഇ വർക്കി ടിറ്റി കക്കുടി,ബൈജു വർക്കി ,ഷാജൻ സി.വർഗീസ്,പ്രിയ എസ് ,സാറാമ്മ തോമസ്, ഓമന മാത്യു കുരുവിള പുറമറ്റം എന്നിവർ പ്രസംഗിച്ചു. ഈപ്പൻ വർഗീസിന്റെ സ്മരണ നിലനിറുത്തുന്നതിന് ഫൗണ്ടേഷൻ രുപീകരിച്ച് മികച്ച നിയമസഭാ സാമാജികർക്ക് പുരസ്‌കാരം നൽകി ആദരിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു.