covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും 42 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 16 പേരുണ്ട്. ഇതുവരെ 16559 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 13065 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.

ഒക്ടോബർ 28ന് രോഗബാധ സ്ഥിരീകരിച്ച കൈപ്പട്ടൂർ സ്വദേശിനി (80), നവംബർ ആറിന് രോഗബാധ സ്ഥിരീകരിച്ച നിരണം സ്വദേശി (46) എന്നിവരാണ് മരിച്ചത്.

കൊവിഡ് മൂലം ജില്ലയിൽ ഇതുവരെ 101 പേർ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതരായ ഏഴു പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ഇന്നലെ 174 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 14695 ആണ്.

കണ്ടെയ്ൻമെന്റ് സോണുകൾ

ഏറത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 12 പുത്തുമല ലക്ഷംവീട് കോളനി (മൈക്രോ കണ്ടെയ്ൻമെന്റ് സോൺ) പ്രദേശത്ത് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.

നിയന്ത്രണം നീക്കി

നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് (പത്തേക്കർ ഭാഗം) കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.