പത്തനംതിട്ട: വള്ളിക്കോട്- കൊച്ചാലുംമൂട്ടിൽ പൈപ്പുപൊട്ടി റോഡ് തകർന്നു. വള്ളിക്കോട്- കൊടുമൺ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്. റോഡിന്റെ മദ്ധ്യേഭാഗം തകർന്ന് വെള്ളം ഒഴുകുകയാണ്. ഇവിടെ സ്ഥിരം പൈപ്പ് പൊട്ടുന്നതായി നാട്ടുകാർ പറഞ്ഞു ' ടിപ്പർ ലോറികളും സ്വകാര്യ ബസുകളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡാണിത്.