തിരുവല്ല: കൊവിഡ് രോഗ മുക്തർക്കായുള്ള ആയൂർവേദ സ്പെഷ്യാലിറ്റി ക്ലിനിക് കുറ്റൂർ ഗവ.ആയൂർവേദ ഡിസ്പെൻസറിയിൽ ആരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയാ ബിജു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ ഹരികൃഷ്ണൻ, കെ.വി അജികുമാർ,കെ.എസ് രാജലഷ്മി,പ്രസന്നാ സതീഷ്, ബിന്ദു മോൻസി,മെഡിക്കൽ ഓഫീസർ ഡോ.പി.എസ് സുനിൽ, ഫാർമസിസ്റ്റ് സൗമൃ എന്നിവർ പ്രസംഗിച്ചു. ആഴ്ചയിൽ രണ്ട് ദിവസം കൊവിഡ് രോഗബാധിതർക്കുള്ള തുടർ ചികിത്സയും ക്വാറന്റിനിൽ കഴിയുന്ന രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണവും ക്ലിനിക് വഴി ലഭ്യമാണെന്ന് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് പറഞ്ഞു.