തിരുവല്ല: എന്റെ ക്ഷയരോഗമുക്ത കേരളം പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനുള്ള അക്ഷയ കേരള പുരസ്ക്കാരം കുറ്റൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ഒരു വർഷത്തിനിടെ ഗ്രാമപഞ്ചായത്ത് പരിധിയിൽ ക്ഷയരോഗം സ്ഥിരീകരിച്ച മുഴുവൻ പേരുടെയും ചികിത്സ പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് അവാർഡിന് അർഹത നേടിയത്. ഹെൽത്ത് ഇൻസ്പെക്ടർ രാജീവിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് അവാർഡ് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറിയാൻ സി.തോമസ്, പഞ്ചായത്തംഗങ്ങളായ പ്രസന്ന സതീഷ്, വി.എം പ്രസാദ്, ജയാ ബിജു, ഹരികൃഷ്ണൻ, ഇന്ദുലേഖ, അനൂപ് ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.