പന്തളം: ബൈക്ക് യാത്രികനെ ഇടിച്ച ശേഷം നിറുത്താതെ പോയ കാർ പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തു. കാറോടിച്ചിരുന്ന പുനലൂർ പറവട്ടം ചരുവിള പുത്തൻവീട്ടിൽ മനോജിനെതിരെ (38) കേസെടുത്തു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ കടയ്ക്കാട് ജംഗ്ഷനിൽ വച്ച് കുമ്പാല ജയലക്ഷ്മി വിലാസത്തിൽ രാജേഷ് കുമാറിനെയാണ് ഇടിച്ചത്. രാജേഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കാർ കണ്ടെത്തിയത്.