തിരുവല്ല: അഭിഭാഷക ക്ഷേമനിധി തട്ടിപ്പിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കുന്നതിനെ എതിർക്കുന്ന കേരളാ ബാർ കൗൺസിൽ നടപടിക്കെതിരെ അഭിഭാഷക പരിഷത്ത് തിരുവല്ല സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.അഭിഭാഷക പരിഷത്ത് ജില്ലാ സഹസംഘടനാ സെക്രട്ടറി അഡ്വ.അഭിലാഷ് ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. തിരുവല്ല സമിതി പ്രസിഡന്റ് അഡ്വ.ബാലകൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.റാണി പി, അഡ്വ.രാജേഷ് കുമാർ, അഡ്വ.ലക്ഷ്മി എസ്.നായർ എന്നിവർ പ്രസംഗിച്ചു.