കൊടുമൺ: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മക്കുഞ്ഞ് പറക്കോട് ബ്ളോക്ക് പഞ്ചായത്തിലേക്ക് ഒൻപതാം (കൊടുമൺ) ഡിവിഷനിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. സി.പി.എം ജില്ലാ കമ്മറ്റിയംഗവും കൊടുമൺ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ കെ.കെ ശ്രീധരൻ ഗ്രാമ പഞ്ചായത്തിലേക്ക് ആറാം വാർഡിൽ നിന്ന് മത്സരിക്കും.